Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Ship

ഇന്ത്യൻ കപ്പലിനു നേരെയുണ്ടായ ആക്രമണം: അപലപിച്ച് യുഎഇ

അ​​​ബു​​​ദാ​​​ബി: ഒ​​​മാ​​​ൻ തീ​​​ര​​​ത്ത് ഇ​​​ന്ത്യ​​​ൻ പ​​​താ​​​ക​​​യു​​​ള്ള ച​​​ര​​​ക്കു​​​ക​​​പ്പ​​​ലി​​​നു നേ​​​രെ​​​യു​​​ണ്ടാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​എ​​​ഇ ശ​​​ക്ത​​​മാ​​​യി അ​​​പ​​​ല​​​പി​​​ച്ചു. അ​​​ന്താ​​​രാഷ്‌ട്രനാ​​​വി​​​കസു​​​ര​​​ക്ഷ​​​യ്ക്ക് ക​​​ന​​​ത്ത ഭീ​​​ഷ​​​ണി​​​യു​​​യ​​​ർ​​​ത്തു​​​ന്ന​​​താ​​​ണ് ഈ ​​​ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് യു​​​എ​​​ഇ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

ഹാ​​​ജി അ​​​ലി​​​യെ​​​ന്ന് ഇ​​​ന്ത്യ​​​ൻ ച​​​ര​​​ക്കു​​​ക​​​പ്പ​​​ലി​​​നു നേ​​​രേയാ​​​ണ് ആ​​​ക്ര​​​മ​​​ണ​​മു​​​ണ്ടാ​​​യ​​​ത്. ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​തു​​​ട​​​ർ​​​ന്ന് ക​​​പ്പ​​​ലി​​​ൽ തീ​​​പി​​​ടിത്ത​​​മു​​​ണ്ടാ​​​കു​​​ക​​​യും ക​​​പ്പ​​​ൽ മു​​​ങ്ങു​​​ക​​​യും ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​പ്പ​​​ലി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 14 ജീ​​​വ​​​ന​​​ക്കാ​​​ര​​​യെും ഒ​​​മാ​​​ൻ കോ​​​സ്റ്റ് ഗാ​​​ർ​​​ഡ് ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​വ​​​ർ നി​​​ല​​​വി​​​ൽ സു​​​ര​​​ക്ഷി​​​ത​​​രാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

അ​​​ന്താ​​​രാ​​ഷ്‌​​ട്ര ക​​​പ്പ​​​ൽ ചാ​​​ലു​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ ത​​​ക​​​ർ​​​ക്കാ​​​നും മേ​​​ഖ​​​ല​​​യി​​​ലെ സ​​​മാ​​​ധാ​​​നം ന​​​ശി​​​പ്പി​​​ക്കാ​​​നു​​​മു​​​ള്ള അ​​​പ​​​ക​​​ട​​​കര​​​മാ​​​യ ശ്ര​​​മ​​​മാ​​​ണി​​​തെ​​​ന്ന് യു​​​എ​​​ഇ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.
ഈ ​​​പ്ര​​​തി​​​സ​​​ന്ധി ഘ​​​ട്ട​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യു​​​മാ​​​യി പൂ​​​ർ​​​ണ ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​താ​​​യും ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ​​​യും നാ​​​വി​​​ക​​​രു​​​ടെ​​​യും സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ഇ​​​ന്ത്യ എ​​​ടു​​​ക്കു​​​ന്ന എ​​​ല്ലാ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കും പി​​​ന്തു​​​ണ ന​​​ൽ​​​കു​​​ന്നതായും യു​​​എ​​​ഇ അ​​​റി​​​യി​​​ച്ചു. സ​​​മു​​​ദ്ര​​​യാ​​​ത്ര​​​യ്ക്ക് സ്വാ​​​ത​​​ന്ത്ര്യം ഉ​​​റ​​​പ്പു​​​ന​​​ൽ​​​കു​​​ന്ന ഐ​​​ക്യ​​​രാ​​​ഷ്‌​​ട്ര​​​സ​​​ഭാ ര​​​ക്ഷാ​​​സ​​​മി​​​തി​​​യു​​​ടെ പ്ര​​​മേ​​​യ​​​ത്തി​​​ന്‍റെ ന​​​ഗ്ന​​​മാ​​​യ ലം​​​ഘ​​​ന​​​മാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് യു​​​എ​​​ഇ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Latest News

Corehub Up